എയര്‍ ഇന്ത്യയുടെ പെലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: എയര്‍ ഇന്ത്യയിലെ പൈലറ്റ് ഋത്വിക് തിവാരി (27) ഹോട്ടലിലെ ഹെല്‍ത്ത് ക്ലബിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലെ ഫസ്റ്റ് ഓഫിസറായിരുന്നു ഋത്വിക്. വ്യായാമത്തിനിടെ ശുചിമുറിയില്‍ പോയ ഋത്വിക്കിനെ ഏറെയായിട്ടും കാണാതെ അനേഷിച്ചപ്പോഴാണ് ശുചിമുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

അകത്തുനിന്നു കുറ്റിയിട്ടിരുന്ന ശുചിമുറി പൊലീസ് എത്തി തുറന്നപ്പോള്‍ തറയില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.

Top