കശ്മീരില്‍ ഭീകരാക്രമണ ഭീഷണി; വിമാന നിരക്കുകള്‍ നിജപ്പെടുത്തി എയര്‍ ഇന്ത്യ. . .

AIRINDIA

ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണ ഭീഷണി നില നില്‍ക്കുന്നതിനാല്‍ വിമാന നിരക്കുകള്‍ എയര്‍ ഇന്ത്യ നിജപ്പെടുത്തി. ശ്രീനഗറിലേക്കും ശ്രീനഗറില്‍ നിന്നുമുള്ള വിമാനങ്ങളുടെ പരമാവധിനിരക്ക് 9,500 രൂപയായിട്ടാണ് എയര്‍ ഇന്ത്യ നിജപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 15 വരെയാണ് ഇത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുക.

അമര്‍നാഥിലേയ്ക്കുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കശ്മീര്‍ വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പലര്‍ക്കും വിമാന ടിക്കറ്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൂടാതെ, ടിക്കറ്റുകള്‍ക്ക് 10,000 രൂപക്ക് മുകളിലായിരുന്നു നിരക്ക്. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഇളവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top