30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ നജഫില്‍ എയര്‍ ഇന്ത്യ എത്തി

airindia

നജഫ്: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ നജഫില്‍ എയര്‍ ഇന്ത്യ വിമാനം ഇറങ്ങി. ശിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍നിന്ന് പുറപ്പെട്ട് വിമാനമാണ് നജഫില്‍ എത്തിയത്. തീര്‍ഥാടകരെയും വിമാനത്തിലെ ജീവനക്കാരെയും ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ് പുരോഹിതും ഇറാഖി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

പുണ്യഭൂമിയായ നജഫിലേക്ക് തന്നെ ആദ്യ സര്‍വീസ് നടത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രദീപ് സിങ് രാജ് പുരോഹിത് വ്യക്തമാക്കി. ശിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്.

Top