കോക്പിറ്റിലേയ്ക്ക്‌ യാത്രക്കാരന്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

air india

മിലാന്‍: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിലേക്കു യാത്രക്കാരന്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലാനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മിലാന്‍ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചിറക്കിയത്.

മിലാന്‍ വിമാനത്താവളത്തില്‍ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനം ഒരു മണിക്കൂര്‍ പറന്നതിനു ശേഷമായിരുന്നു യാത്രക്കാരന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. വിമാനം തിരിച്ചിറക്കിയ ഉടന്‍ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങളോ കോക്പിറ്റില്‍ കയറാനുണ്ടായ സാഹചര്യമോ വ്യക്തമായിട്ടില്ല. സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതേവരെ പ്രതികരണം നടത്തിയിട്ടില്ല.

Top