ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

ജിദ്ദ-കൊച്ചി എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകളായി വൈകുന്നു. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം പുറപ്പെട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 450 ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉംറ തീര്‍ത്ഥാടകരാണ് ഭൂരിപക്ഷം യാത്രക്കാരും. വിമാനം എപ്പോള്‍ പുറപ്പെടുമെന്നതിനെക്കുറിച്ചു യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ വിവരം നല്‍കിയിട്ടില്ല.

Top