കോഴിക്കോട് വിമാനം റദ്ദാക്കി ; വലഞ്ഞത് 185 ലേറെ യാത്രക്കാര്‍

air-india

കോഴിക്കോട് : ഇന്നലെ രാത്രി 12.20 ന് പുറപ്പടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദാബി-കോഴിക്കോട് വിമാനം വൈകിയത് പതിനാറ് മണിക്കൂറിലേറെ. ഇന്നലെ രാത്രി മുതല്‍ ഇന്ന് വൈകുന്നേരം വരെ യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നത് വലിയ ദുരിതമാണ്.

വ്യാഴാഴ്ച രാത്രി യു.എ.ഇ സമയം 12.20 ന് പുറപ്പെടേണ്ട ഐ.എക്‌സ് 348 വിമാനം യാത്രപുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് ലഭിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 185 യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുമ്പോഴാണ് വിമാനം പുറപ്പെടില്ലെന്ന് അറിയിക്കുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിച്ചവരാണ് യാത്രക്കാരില്‍ പലരും. യാത്രക്കാരുടെ പതിനാറര മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യു.എ.ഇ സമയം വൈകുന്നേരം നാലരക്കാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്.

Top