പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ട് ആദ്യമായി വിഐപി ക്ലാസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും. വിശാലമായ സീറ്റുകളും, കൂടുതല്‍ ലെഗ് റൂമുകളും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങളുമാണ് വിഐപി ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബോയിങ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് വിഐപി ക്ലാസ് എത്തിയിരിക്കുന്നത്.

പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിഐപി ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. വിഐപി ക്ലാസ് തെരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനങ്ങളില്‍ 40 കിലോയും, ആഭ്യന്തര വിമാനങ്ങളില്‍ 20 കിലോയും ബാഗേജ് അലവന്‍സായി ലഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, മറ്റ് പ്രധാന ബുക്കിംഗ് ചാനലുകള്‍ എന്നിവ മുഖാന്തരം വിഐപി ക്ലാസ് ബുക്ക് ചെയ്യാവുന്നതാണ്.

അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകള്‍ ഉള്ളതിനാല്‍, ഉയര്‍ന്ന വരുമാനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 29 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവ ഉള്‍പ്പെടെ 57 വിമാനങ്ങള്‍ ഉള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 300-ലധികം വിമാന സര്‍വീസുകളാണ് നടത്തുന്നത്.

Top