മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മംഗളൂരു: ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

അപകടത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. ദുബൈ-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിന് ശേഷം റണ്‍വേയുടെ ടാക്‌സിവേയില്‍ നിന്ന് തെന്നിമാറിയത്. കാറ്റും റണ്‍വേയുടെ നനവും വിമാനത്തിന്റെ ബ്രേക്ക് കുറവുമാണ് തെന്നിമാറാന്‍ കാരണമായി കരുതുന്നത്. വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top