വിമാനത്തില്‍നിന്ന് വീണ് എയര്‍ ഇന്ത്യ ജീവനക്കാരിക്ക് ഗുരുതര പരുക്ക്

Air india

മുംബൈ: മുംബൈ ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നു വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്. തിങ്കളാഴ്ച രാവിലെ മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന വിമാനത്തില്‍നിന്നു വീണായിരുന്നു അപകടം സംഭവിച്ചത്.

എഎല്‍ 864 വിമാനത്തില്‍നിന്നാണ് അമ്പത്തിമൂന്നുകാരിയായ എയര്‍ ഹോസ്റ്റസ് വീണത്. വിമാനത്തിന്റെ വാതില്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. നിലത്തുനിന്ന് 30 അടി ഉയരത്തില്‍നിന്നാണ് വീണത്. ഇവരെ നനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Top