Air India Compensation

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയ എയര്‍ഇന്ത്യ വിമാനം, ബസിടിച്ച് തകര്‍ത്ത സംഭവത്തില്‍ ജെറ്റ് എയര്‍വെയ്‌സിനോട് എയര്‍ ഇന്ത്യ 70 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെടാനൊരുങ്ങുന്നു.

വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനു പുറമേ സര്‍വീസ് മുടങ്ങിയ വകയിലും എയര്‍ ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

ഡിസംബര്‍ 21നാണ് എയര്‍ ഇന്ത്യയ വിമാനത്തിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ, യാത്രക്കാരെ എത്തിക്കുന്നതിനുളള ബസ് ഇടിച്ചു കയറിയത്.

ടാര്‍മാക്ക് എന്നു വിളിക്കുന്ന വിമാനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു.

Top