എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍

airindia

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍. പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഒരു തവണ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യവത്കരിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Top