ഇന്ത്യ-യുകെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ – യുകെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ടും തുടങ്ങി വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

 

Top