കൊറോണ: ആറ് രാജ്യങ്ങളിലേയ്ക്കുള്ള സര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നു പിടിക്കവെ ആറു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി എയര്‍ ഇന്ത്യ. സ്‌പെയിന്‍, ജര്‍മനി, ദക്ഷിണ കൊറിയ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണം.

Top