ഇന്ത്യയില്‍ ‘ആകാശ പീഡനം’ വിമാനത്തില്‍ പൈലറ്റ് പീഡിപ്പിച്ചെന്ന് എയര്‍ഹോസ്റ്റസ് . . . !

AIRINDIA

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്- മുംബൈ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പൈലറ്റിനെതിരെ പരാതി നല്‍കിയത്. മെയ് നാലിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

പീഡിപ്പിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വെച്ച് ഏറ്റുമുട്ടല്‍ ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് യുവതി മുംബൈയിലെ സഹാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി പൊലീസ് പൈലറ്റിനെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ഇന്ത്യ തയാറായിട്ടില്ല.

Top