എയര്‍ഇന്ത്യയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ലൈംഗികമായി ഉപദ്രവിക്കുന്നു; പരാതിയുമായി എയര്‍ഹോസ്റ്റസ്

air-india

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് വിമാന ജീവനക്കാരിയുടെ പരാതി. എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസാണ് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയത്. വിഷയത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും എയര്‍ ഇന്ത്യ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ജീവനക്കാരി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ വ്യോമായാന മന്ത്രാലയം എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചു.

എയര്‍ ഇന്ത്യ ജീവനക്കാരന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല. അയാള്‍ വേട്ടമൃഗമാണെന്നും ഹോളിവുഡിലെ ഹാര്‍വി വൈന്‍സ്റ്റണ്‍, ബില്‍ കോസ്ബി എന്നിവരെ പോലെയാണെന്നും ഇയാള്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പുറത്തറിയിച്ച് ജനശ്രദ്ധ നേടുകയല്ല തന്റെ ഉദ്ദേശമെന്നും പരാതിയിലുണ്ട്.

Top