വായ്പാ കുടിശിക മുടങ്ങി; എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍

AIRINDIA

ന്യൂഡല്‍ഹി: വായ്പാ കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍. മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളുമാണ് എയര്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നല്‍കിയത്.

വിമാനങ്ങള്‍ പാട്ടത്തിനു നല്‍കിയതിലുള്ള കുടിശിക അടയ്ക്കാത്തതിലാണ് നോട്ടിസെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസ് കേന്ദ്രമാക്കിയുള്ള വെല്‍സ് ഫാര്‍ഗോ ട്രസ്റ്റ് സര്‍വീസസ്, യുഎഇ കേന്ദ്രമാക്കിയുള്ള ദുബായ് എയറോസ്‌പേസ് എന്റര്‍പ്രൈസ് (ഡിഎഇ) എന്നീ വിമാന കമ്പനികളാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമാണ് എയര്‍ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.

അതേസമയം, എയര്‍ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

Top