കോട്ടയത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് ഇരുവരേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈക്കം കുലശേഖരമംഗലം സ്വദേശികളായ അമര്‍ജിത് (23), കൃഷ്ണപ്രിയ (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിയാണ്.

അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കി. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികള്‍ ആരംഭിച്ചു.

 

Top