എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു; ഇന്ത്യന്‍ വംശജന് സിങ്കപ്പൂരില്‍ നാല് മാസം തടവുശിക്ഷ

സിങ്കപ്പൂര്‍: ഇന്ത്യന്‍ വംശജന് സിങ്കപ്പൂരില്‍ നാല് മാസം തടവുശിക്ഷ. എയര്‍ ഹോസ്റ്റസിനെ അപമാനിച്ച കേസിലാണ് ശിക്ഷ. കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രക്കിടെ 2017 നവംബര്‍ 2നാണ് വിജയന്‍ മന്‍ ഗോപാല്‍ എന്നയാള്‍ എയര്‍ ഹോസ്റ്റസിനെ അപമാനിച്ചത്. ക്വാളിറ്റി അഷ്വറന്‍സ് എഞ്ചിനിയറാണ് ഗോപാല്‍. 22 കാരിയെ അപമാനിച്ച കേസില്‍ ഇയാള്‍ക്കെതിരെ നടന്ന വിചാരണക്കൊടുവിലാണ് കുറ്റക്കാരനായി കണ്ടെത്തി, നാല് മാസം തടവിന് ശിക്ഷിച്ചത്.

സംഭവ ദിവസം തനിക്കരികിലേക്ക് എയര്‍ഹോസ്റ്റസിനെ വിളിച്ചുവരുത്തിയ ഗോപാല്‍ മുഖത്ത് തലോടിക്കൊണ്ട് ‘നീ സുന്ദരിയാണ്’ എന്ന് പറഞ്ഞു. ഇത് യുവതിയെ ചൊടിപ്പിച്ചു. എന്നാല്‍ യാത്രക്കാരനായതിനാല്‍ മുഖം കറുപ്പിച്ച് ഒന്നും പറയാന്‍ അവര്‍ക്കായില്ല. പകരം കുതറിമാറി സര്‍, സര്‍, സര്‍ എന്ന് അവര്‍ ഉറക്കെ ശബ്ദിച്ചു. ഇതിന് ‘നിന്റെ ദേഷ്യം എന്നോടുവേണ്ട, ഞാനാണ് ഈ വിമാനത്തിന്റെ ഉടമ’ എന്നായിരുന്നു അയാളുടെ മറുപടി. യുവതി അവിടെനിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഗോപാല്‍ അവരുടെ കയ്യില്‍ കയറിപ്പിടിച്ചു. പിന്നീട് ഇത് യുവതി പ്ലെയിന്‍ ക്യാപ്റ്റന്റെ പക്കല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Top