കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിച്ച് വ്യോമസേന

ബിലാസ്പൂര്‍: കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ഡാമിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനോടുചേര്‍ന്നുള്ള മരത്തില്‍ പിടിച്ച് 16 മണിക്കൂറാണ് ഇയാള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തകരെത്തി ഇയാളെ എയര്‍ലിഫ്റ്റിംഗ് വഴിയാണ് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ടാണ് 34കാരനായ ഇയാള്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത്. നീന്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ഇയാള്‍ ഡാമിലേക്ക് ചാടിയത്. ജിതേന്ദ്ര കശ്യപ് എന്നയാളാണ് ചാടിയതെന്ന് പിന്നീട് വ്യക്തമായി.

ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഖുട്ടാഘട്ട് ഡാമിലാണ് സംഭവം. മഴ ശക്തമായതോടെ സംസ്ഥാനത്തും സമീപപ്രദേശങ്ങളിലും നദികളില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ശബരി നദി നിറഞ്ഞൊഴുകുകയാണ്. ഗോദാവരി നദിക്കുസമീപം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top