രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു

രാജസ്ഥാന്‍: രാജസ്ഥാനിലെ ബികാനിറില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. പരിക്കുകളില്ലാതെ പൈലറ്റ് രക്ഷപ്പെട്ടു.

വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top