ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ തിരികെയെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനം വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ തിരിച്ചെത്തി.

അഭിനന്ദന്‍ മിഗ് 21 ജെറ്റ് വിമാനം പറപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ആറ് മാസങ്ങള്‍ക്കു ശേഷമാണ് അഭിനന്ദന്‍ കോക്പിറ്റില്‍ തിരികെയെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വ്യോമാക്രമണത്തിനിടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. പിന്നീട് യുദ്ധ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിന് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുകയും ചെയ്തു.

ഇതിനു പിന്നാലെ ഒട്ടേറെ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് അഭിനന്ദന്‍ കോക്പിറ്റില്‍ തിരികെയെത്തിയത്.

Top