അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്ക് സൈനിക വിന്യാസം; ജാഗ്രത പുലര്‍ത്തി ഇന്ത്യന്‍ സൈന്യം

indian-army

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. സിന്ധി മുതല്‍ സ്‌കര്‍ദു വരെയുള്ള തെക്കന്‍ അതിര്‍ത്തി മേഖലയിലാണ് സൈനിക വിന്യാസം നടത്തുന്നത്. റഡാര്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണ് സൈനിക വിന്യാസം. എഫ്-16 ഫൈറ്റര്‍ വിമാനങ്ങള്‍ അതിര്‍ത്തിയുടെ കിഴക്കന്‍ മേഖലയില്‍ അണിനിരത്തിയതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

പാക്ക് നീക്കത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യവുംസുസ്സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയാണ് പാക്കിസ്ഥാന്‍ നീക്കത്തിന് പിന്നിലെന്നാണ് സൂചന. പാക്ക് നീക്കത്തെത്തുടര്‍ന്ന്‌നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യവുംസുസ്സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.പാക്ക് വ്യോമാക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ തയ്യാറെടുപ്പ് എന്നാണ് ലഭ്യമായ വിവരം.

അതിര്‍ത്തിയില്‍ ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍വീണ്ടും ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി.

Top