യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വിമാനക്കമ്പനികള്‍ തുടങ്ങി. എന്നാല്‍, ഒറ്റദിവസം കൊണ്ട് ഇരട്ടിയിലേറെ തുകയാണ് ടിക്കറ്റിനത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിര്‍ഹമായി (40,000 രൂപ) ഉയര്‍ന്നു.

ആഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാല്‍, ടിക്കറ്റുകളില്‍ പലതിനും അപ്രൂവല്‍ ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നാട്ടില്‍പെട്ടുകിടക്കുന്നവര്‍ എത്ര തുക നല്‍കിയും യാത്ര ചെയ്യാന്‍ തയാറാകുന്ന സാഹചര്യം മുതലെടുത്താണ് എയര്‍ലൈനുകള്‍ നിരക്ക് കുത്തനെ കൂട്ടിയത്. ലക്ഷക്കണക്കിനാളുകളാണ് വരാനുള്ളത്. ഖത്തര്‍, അര്‍മീനിയ, ഉസ്ബകിസ്ഥന്‍ വഴി ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് പലരും വരുന്നത്.

Top