വിമാനയാത്രയുടെ നിരക്ക് വർധിപ്പിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശം

മുംബൈ: വിമാനയാത്രയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശം. ടിക്കറ്റിന് 5600 രൂപ വരെ വർധിപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. നിരക്ക് വർധന ഗതാഗത സംവിധാനത്തെ കൂടുതൽ ചിലവേറിയതാക്കും. ഇന്ധന വിലയാണ് നിരക്ക് വർധനവിന് കാരണം.

180 മിനുട്ട് മുതൽ 210 മിനുട്ട് വരെയുള്ള വിമാന യാത്രക്ക് നിലവിൽ 18600 രൂപയാണ് വില. ഇത് 24200 രൂപയാവും. ഏറ്റവും ചെറിയ റൂട്ടിൽ ടിക്കറ്റ് നിരക്കിൽ 200 രൂപയാണ് വർധിക്കുക. ആഭ്യന്തര യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 2200 ഉം ഏറ്റവും ഉയർന്ന നിരക്ക് 7800 മായി നിശ്ചയിച്ചിട്ടുണ്ട്.

2000 രൂപ മുതൽ 6000 രൂപ വരെയാണ് നിലവിലെ വില. ദീർഘദൂര വ്യോമയാത്രകൾക്ക് നിലവിലെ നിരക്ക് 7200 രൂപ മുതൽ 24200 രൂപ വരെയായും നിശ്ചയിച്ചു. നേരത്തെ ഇത് 6500 രൂപ മുതൽ 18600 രൂപ വരെയായിരുന്നു. കൊവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ നിർത്തലാക്കിയിരുന്ന വിമാനയാത്രകൾ ഇപ്പോൾ സജീവമാകുന്ന സാഹചര്യത്തിലാണ് നിരക്ക് വർധനയുടെ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രാലയ വിശദീകരണം.

Top