ഒരു രുപ മുടക്കില്‍ യാത്രയ്ക്ക് തയ്യാറായിക്കോളൂ ; എയര്‍ ഡെക്കാന്‍ വീണ്ടും എത്തുന്നു

മുംബൈ : രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായിരുന്ന എയര്‍ ഡെക്കാന്‍ വീണ്ടും മികച്ച ഓഫറുമായി തിരിച്ചെത്തുകയാണ്.

ഈ മാസം മുതല്‍ വീണ്ടും എയര്‍ ഡെക്കാന്റെ പ്രവര്‍ത്തനം ആരംഭിച്ച് ചെലവു കുറഞ്ഞ യാത്ര ഒരുക്കാനുള്ള പദ്ധതിയിലാണ് ക്യാപ്റ്റന്‍ ഗോപിനാഥ്.

ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായിട്ടാണ് കമ്പനി തിരിച്ചെത്തുന്നത്.

നഷ്ടത്തിലായിരുന്ന കമ്പനി വീണ്ടുമെത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലൊരു യാത്ര പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഡെക്കാനിന്റെ ആദ്യ പറക്കല്‍ ഡിസംബര്‍ 22ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും.

സാധരണക്കാരുടെ വിമാന യാത്ര എന്ന സ്വപ്നം സഫലമാക്കിയത് എയര്‍ ഡെക്കാനാണ്.

Top