പുതുവത്സരത്തില്‍ മികച്ച ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്ത്

airplane

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ മികച്ച ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്‌സ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ യാത്ര ഒരുക്കുന്നത്.

വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

തിരഞ്ഞെടുത്ത റൂട്ടുകള്‍ക്ക് 1005 രൂപ മുതലുള്ള ഓഫറുകളാണ് ഇന്‍ഡിഗോ നല്‍കുന്നത്.

ഗോ എയറും ഇതേനിരക്കില്‍ ടിക്കറ്റുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഏയര്‍ ഏഷ്യ തിരഞ്ഞെടുത്ത റൂട്ടുകളില്‍ 1399 രൂപ മുതലുള്ള തുകയ്ക്ക് ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ ജെറ്റ് എയര്‍വേഴ്‌സ് 1001 രൂപയ്ക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.

സ്‌പൈസ് ജെറ്റ് ടിക്കറ്റ് ചിലവ് മടക്കിനല്‍കുന്ന പദ്ധതിയാണ് പുതുവത്സരത്തില്‍ നടപ്പിലാക്കുന്നത്.

Top