എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 37 പേര്‍ക്ക് പരിക്ക്

ഹോനോലുലു:വാന്‍കോവറില്‍നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്.എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

സംഭവത്തെതുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി.

269 യാത്രക്കാരും 15 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് ആകാശച്ചുഴിയില്‍ കുടുങ്ങിയത്. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിക്കുകയും യാത്രക്കാര്‍ സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിക്കുകയും ചെയ്തു. വിമാനത്തിന്റെ സീലിങ്ങില്‍തലഇടിച്ചാണ് മിക്കയാത്രക്കാര്‍ക്കും പരിക്കേറ്റത്.

യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അറിയിച്ചു.

Top