ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞു, എയര്‍ ഏഷ്യന്‍ വിമാനം അടിയന്തരമായി ഇറക്കി

പെര്‍ത്ത്: എയര്‍ ഏഷ്യന്‍ വിമാനം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ അടിയന്തരമായി ഇറക്കി.

ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞതാണ് കാരണം. പെര്‍ത്തില്‍ നിന്നു 151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയര്‍ ഏഷ്യയുടെ എ320 വിമാനമാണ് തിരിച്ചിറക്കിയത്.

സാങ്കേതിക തകരാറുമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍ ഏഷ്യ നല്‍കുന്ന വിശദീകരണം. അതേസമയം വായു സമ്മര്‍ദം കുറഞ്ഞതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാര്‍ സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും എയര്‍ ഏഷ്യ പ്രസ്താവനയിലൂടെ അറിയിച്ചു. 2014 ഡിസംബറില്‍ എയര്‍ ഏഷ്യയുടെ വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണ് 162 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top