ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തി

കുവൈത്ത്: ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ബ്യൂറോ പ്രസിഡന്റ് ഷെയ്ഖ് താമെര്‍ അല്‍ അലി അല്‍ സബാഹുമായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ആണ് ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം പൊതു താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ ചർച്ച ചെയ്​തു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്​ യോജിച്ച്​ ചെയ്യാവുന്ന കാര്യങ്ങളും ചർച്ചയായി.

Top