അമിത് ഷാ രോഗമുക്തനായതായി എയിംസ് ആശുപത്രി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ഡല്‍ഹി എയിംസ് ആശുപത്രി അറിയിച്ചു. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്

ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത് ഷാ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്.

Top