മഹാരാഷ്ട്ര എം.ഐ.എം അധ്യക്ഷനായി ഇംതിയാസ് ജലീലിനെ നിയമിച്ചു

ഹൈദരാബാദ്;ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം)ന്റെ മഹാരാഷ്ട്ര പ്രസിഡന്റായി ഇംതിയാസ് ജലീലിനെ തെരഞ്ഞെടുത്തു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിയാണ് ഔറംഗാബാദ് എം.പി കൂടിയായ ഇംതിയാസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

മഹാരാഷ്ട്രയില്‍ മൂന്ന് പ്രാദേശിക അധ്യക്ഷന്‍മാരേയും എ.ഐ.എം.ഐ.എം നിയമിച്ചിട്ടുണ്ട്. അക്വീല്‍ മുജാവര്‍ (പശ്ചിമ മഹാരാഷ്ട്ര), നസീം ഷെയ്ഖ്(വിധര്‍ഭ), ഫിറോസ് ലാല (മറാത്ത്‌വാദ) എന്നിവരെയാണ് നിയമിച്ചത്.

പാര്‍ട്ടിയുടെ മുംബൈ അധ്യക്ഷനായി ഷകേര്‍ പാട്‌നി തുടരുമെന്ന് എ.ഐ.എം.ഐ.എം ജനറല്‍ സെക്രട്ടറി സെയ്ദ് അഹമദ് പാഷ ഖ്വാദ്രി ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Top