ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ ആണ് മരിച്ചത്. 78 വയസ്സായിരുന്നു. എയിംസിലെ ശ്വാസകോശ വിഭാഗം തലവനായിരുന്നു ഇദ്ദേഹം. ഈ വകുപ്പിന്റെ കീഴിലാണ് എയിംസില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.

ജിതേന്ദ്രനാഥിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ഇരുവരും വീട്ടില്‍ ചികിത്സയിലായിരുന്നുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുശോചനം അറിയിച്ചു.

Top