പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് ; ആദ്യ മത്സരം 15ന് കലിംഗ സ്‌റ്റേഡിയത്തില്‍

football

ള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ നടത്തുന്ന പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന്റെ മത്സരങ്ങളില്‍ മാറ്റം. ഐഎസ്എല്‍ ടീമുകളേയും, ഐ ലീഗ് ടീമുകളേയും ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യ മത്സരം മാര്‍ച്ച് 12 നായിരുന്നു നടത്താനിരുന്നത്. എന്നാല്‍ സൂപ്പര്‍ കപ്പിലെ മത്സരം മാര്‍ച്ച് 15 ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ തീയതിയിലും മാറ്റമുണ്ട്. ഏപ്രില്‍ 22 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കലാശപ്പോരാട്ടം ഏപ്രില്‍ 25 നാകും നടക്കുക. മത്സരങ്ങള്‍ 5.30 നോ 8 മണിക്കോ ആയിരിക്കും.

Top