ഇന്ത്യന്‍ ഫുട്‌ബോള്‍ അവാര്‍ഡ്; ഗുര്‍പ്രീത് സിങ് മികച്ച താരം

ഫുട്‌ബോള്‍ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‌റെ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിന്റെ ഒന്നാം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടി. കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായും ബെംഗളൂരു എഫ്‌സിക്കായും നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ് ഗുര്‍പ്രീത് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗോകുലം എഫ് സി താരം സഞ്ജു മികച്ച വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ചെന്നൈയിന്‍ എഫ് സിയുടെ താരം അനിരുദ്ധ് താപ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് താപയെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തില്‍ എത്തിച്ചത്.

ഇന്ത്യയുടെ ദേശീയ ടീമിലും താപ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയിരുന്നു. 2017ലും ഇതേ പുരസ്‌കാരം താപ സ്വന്തമാക്കിയിരുന്നു. ക്രിപ്‌സയുടെ താരം രത്‌നബാല ദേവി യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരവും നേടി.

Top