എയ്ഡ്‌സ് വരുത്തുന്നത് സ്വവര്‍ഗലൈംഗികത; വീണ്ടും വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

കോഴിക്കോട്: വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. എയ്ഡ്‌സ് വരുത്തുന്നത് സ്വവര്‍ഗലൈംഗികതയാണെന്ന് എംകെ മുനീര്‍ ആരോപിച്ചു. വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവര്‍ഗ ലൈംഗികത ഈ കേരളത്തില്‍ വേണമെന്നാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ ആവശ്യമെന്നും വലിയ രീതിയില്‍ വിശ്വാസികള്‍ ഇതിനെ പ്രതിരോധിക്കുമെന്നും എം കെ മുനീര്‍ പറഞ്ഞു.

ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. നാസ്തികര്‍ ചോദ്യംചെയ്യാന്‍ വന്നാല്‍ കൈകെട്ടി നോക്കി നില്‍ക്കില്ല. ഹെറ്റെറോ നോര്‍മാറ്റിവിറ്റി എന്നു പറയുന്ന സാധാരണ വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവര്‍ഗ ലൈംഗികത ഈ കേരളത്തില്‍ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം.

ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാന്‍ കാമ്പസില്‍ ഏത് എസ്എഫ്‌ഐക്കാരനും ഡിവൈഎഎഫ്‌ഐക്കാരനും വന്നാല്‍ അതിനെ ചെറുക്കാന്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് രാമനാട്ടുകരയില്‍ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് സമാപന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top