aidmk mla’s police madras highcourt

ചെന്നൈ: എഐഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് പൊലീസിനോട് മദ്രാസ് ഹൈക്കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എം എല്‍ എമാര്‍ എവിടെയാണെന്ന് അറിയിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം ശശികലക്കൊപ്പമുള്ള 129 എം എല്‍ എമാരില്‍ 30 എം എല്‍ എമാര്‍ ഉപവാസ സമരത്തിലെന്നാണ് സൂചന. എംഎല്‍എമാരുടെ ഫോണുകള്‍ തടഞ്ഞുവെച്ചിരിക്കുന്നു. സ്വന്തമായി നിലപാടെടുക്കാന്‍ എംഎല്‍എമാരെ ശശികല അനുവദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍

കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശശികലയുടെ വിശ്വസ്തരായ മന്ത്രിമാരുടെയല്ലാതെ മറ്റു വാഹനങ്ങള്‍ കടത്തിവിടുന്നില്ല. റിസോര്‍ട്ടിലെ സ്ഥിരം സുരക്ഷാസംവിധാനത്തിനു പുറമേ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെയും ശശികല നിയോഗിച്ചിട്ടുണ്ട്.

മൂന്നു ബസുകളിലായാണ് എംഎല്‍എമാരെ ഇവിടെ എത്തിച്ചത്. വാര്‍ത്താലേഖകര്‍ എത്തുന്നത് തടയാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡിലും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Top