ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഞ്ചുവര്‍ഷം കൊണ്ട് വിവിധ ഭാഷകളിലെ ആയിരം ചിത്രങ്ങളെന്ന സംരംഭത്തിന് തുടക്കം കുറിച്ച് ഇന്‍ഡിവുഡ് അവതരിപ്പിക്കുന്ന ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ടാലന്റ് ഹണ്ടിലൂടെ ഇന്‍ഡിവുഡ് അക്രഡിറ്റേഷന്‍ ലഭിച്ച പുതുമുഖങ്ങളാണ് അഭിനേതാക്കള്‍. ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന രണ്ടാമത്തെ ചാരിറ്റി ചിത്രമാണിത്.

പുതുമുഖങ്ങളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, സൗമ്യ, ഹൃദ്യ, ശ്യാം കുറുപ്പ്, ലക്ഷ്മി അതുല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു മജീദാണ് സംവിധാനം ചെയ്യുന്നത്. ശിവജി ഗുരുവായൂര്‍, മിയാശ്രീ, സുനില്‍ സുഖദ, ജാഫര്‍ ഇടുക്കി, സാജു നവോദയ, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍, പ്രഭിരാജ് നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കെ. ഷിബുരാജ് എഴുതുന്നു. പി.സി. ലാല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സോഹന്‍ റോയിയുടെ വരികള്‍ക്ക് ബിജുറാം സംഗീതം പകരുന്നു. നജീബ് വള്ളിവട്ടം സംഭാഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി.

Top