കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിലക്കില്ല

തിരുവനന്തപുരം: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകരുതെന്ന എഐസിസി തീരുമാനം കേരളത്തിന് ബാധകമായിരിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

പ്രതിപക്ഷ നേതാവും കെ.പി സി സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പതിവ് പോലെ ചര്‍ച്ചകളില്‍ പങ്കെടുക്കാവുന്നതാണ്.

ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുന്നത്. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്ന് എഐസിസി നേതൃത്വം ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു.

Top