സിപിഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതിയില്ല

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എഐസിസി അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എഐസിസി തീരുമാനം അനുസരിച്ചായിരിക്കുമെന്നാണ് കെ വി തോമസ് പ്രതികരിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാര്‍ട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

 

Top