മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് നേട്ടമാകും; എഐസിസി

തിരുവനന്തപുരം: വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മത്സരിക്കും. മൂവരും മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് എഐസിസി മുന്നോട്ട് വച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് നേട്ടമാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം ഉമ്മന്‍ചാണ്ടി ആയിരിക്കുമെന്നത് മാധ്യമപ്രചരണം മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖ്യമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

Top