നരേന്ദ്രമോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല കോണ്‍ഗ്രസിന്റെ പണി: കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല കോണ്‍ഗ്രസിന്റെ പണിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

മോദിയെ അനുകൂലിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ നടത്തിയ മോദി അനുകൂല പരാമര്‍ശം പാര്‍ട്ടി അഭിപ്രായമല്ല. നിലവില്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കും, വേണുഗോപാല്‍ വ്യക്തമാക്കി.

Top