AICC member Shahida Kamal against congress

കൊല്ലം: ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുയെന്ന് എഐസിസി അംഗം ഷാഹിദാ കമാല്‍. ലീഡറുടെ കാലഘട്ടത്തിനു ശേഷം നിയമസഭയിലേക്ക് ന്യൂനപക്ഷത്തില്‍ നിന്നൊരു വനിതയെ പോലും നിയമസഭയിലേക്ക് എത്തിച്ചില്ലെന്നും ഷാഹിദാ കമാല്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനുണ്ടായ മാനക്കേടില്‍ നിന്ന് തലയൂരാന്‍ തെരഞ്ഞെടുപ്പില്‍ വനിതകളെ കൂടുതല്‍ സീറ്റുകളിലേക്ക് പരിഗണിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഷാഹിദാ കമാല്‍ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികളാണ് അവഗണനയ്ക്കു പിന്നിലെന്നും അധികാരം പങ്കിടുന്ന കാര്യത്തിലാണ് അനീതിയും അവഗണനയെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

സ്ത്രീകളുടെ വോട്ടുവേണം എന്നാല്‍ വനിതകളെ നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്നും ഷാഹിദാകമാല്‍ വ്യക്തമാക്കി.

Top