നിയമസഭാ സ്ഥാനാർഥി നിർണയ മാനദണ്ഡം വ്യക്തമാക്കി എഐസിസി പ്രതിനിധികൾ

തിരുവനന്തപുരം : നിയമസഭാ സ്ഥാനാർഥി നിർണയം പൂർണമായും യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കുമെന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് എഐസിസി പ്രതിനിധികൾ വ്യക്തമാക്കി. ഗ്രൂപ്പുകൾ മറ്റെല്ലാം മാറ്റിവച്ചു വിജയത്തിനായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നി‍ർദേശിച്ചു.ഓരോ നിയമസഭാ മണ്ഡലത്തിലും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനാർഥിയെ നിശ്ചയിക്കണമെന്ന നിലപാടാണ് എഐസിസി പ്രതിനിധികൾ പ്രകടിപ്പിച്ചത്.

മൊത്തം സ്ഥാനാർഥിപ്പട്ടിക കണക്കിലെടുക്കുമ്പോൾ ഗ്രൂപ്പ് അനുപാതം പാലിക്കുന്നതിനു വിരോധമില്ല. എന്നാൽ ഈ സീറ്റ് ഈ ഗ്രൂപ്പിന് എന്ന വാശി അനുവദിക്കില്ല.സംഘടനയെ കുലുക്കിയുണർത്തുക എന്ന ദൗത്യം ആദ്യഘട്ടത്തിൽ നിറവേറ്റാനാണ് എഐസിസി സംഘത്തിന്റെ ശ്രമം. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തിൽ മാറ്റങ്ങൾ വേണ്ടി വരും. എല്ലാ തലങ്ങളിലും യോഗങ്ങൾ വിളിച്ചു തുറന്ന ചർച്ച നടത്തി, അനുബന്ധമായി ഒച്ചപ്പാടില്ലാതെ മാറ്റങ്ങൾ നടപ്പാക്കാനാണു ധാരണ.

Top