എഐഎഡിഎംകെ ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കി

ചെന്നൈ: ടി.ടി.വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എഐഎഡിഎംകെ ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

എടപ്പാടി പളനി സാമി പക്ഷവും ഒ.പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കാന്‍ തീരുമാനിച്ചതോടു കൂടിയാണ് ഈ നടപടി. ശശികലയുടെ പോസ്റ്ററുകളും ബാനറുകളും പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒ.പി.എസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. പോസ്റ്ററുകള്‍ ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്ക് പരിശുദ്ധി തിരിച്ചു കിട്ടിയെന്നും ഒ.പി.എസ് പക്ഷം ചെയര്‍മാന്‍ ഇ.മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശികലയെയും ദിനകരനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയത് കൂടാതെ പോസ്റ്ററുകളും ഒഴിവാക്കിയത് ഒ.പി.എസ് പക്ഷവുമായി കൂടിച്ചേരുന്നതിന്റെ ആദ്യപടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top