തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു.
ഇന്നുരാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പനീര്‍ശെല്‍വമാണ് പ്രഖ്യാപനം നടത്തിയത്.

പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി
മന്ത്രി അമിത്ഷായും ഇക്കാര്യം എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.

Top