aiadmk deputy general secretary ttv dinakaran

ചെന്നൈ: എഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ടിടിവി ദിനകരന്‍.

പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ശശികല ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും ദിനകരന്‍ അറിയിച്ചു.

പനീര്‍സെല്‍വം പക്ഷവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ദിനകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടി ചിഹ്നത്തിനായി ടി ടി വി ദിനകരന്‍ കോഴ നല്‍കിയെന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ ദിനകരനെതിരെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു.

Top