AIADMK crisis: Palaniswamy faction goes into a huddle as Panneerselvam camp places demands

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. സമവായത്തിന്റെ ഭാഗമായി പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും.

ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.

ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കയ്യില്‍നിന്നു രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത ദിനകരന്‍ നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ വാദം ഉന്നയിച്ചതോടെയാണ് ലയന ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നത്. എന്നാല്‍, ഇന്നലെ ഇരുവിഭാഗങ്ങളും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇതിനു ശേഷമാണ് നിലപാടുകളില്‍ അയവുണ്ടായത്.

Top