നിരാഹാരം പേരില്‍ മാത്രം;മദ്യവും ബിരിയാണിയും കഴിച്ച് എ.ഐഎഡിഎംകെ പ്രവര്‍ത്തകര്‍

dmk

ചെന്നൈ: കവേരി നദി പ്രശ്‌നത്തില്‍ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത്. കാവേരി നദീ വിഷയത്തില്‍ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ഏകദിന നിരാഹാര സമരമാണ് ബിരിയാണിയും മദ്യവും കൊണ്ട് ശ്രദ്ധേയമായത്.

തമിഴ്‌നാട്ടില്‍ ഉടനീളം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ക്യാബിനറ്റ് മന്ത്രിമാരും നിരാഹാര സമരത്തില്‍ പങ്കാളികളായിരുന്നു.

aiadmk1

വെല്ലൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു നിരാഹാര സമരം. എന്നാല്‍ ഉച്ചയായപ്പോഴേക്കും പ്രവര്‍ത്തകര്‍ക്ക് വിശപ്പ് സഹിക്കാനായില്ല.

ബിരിയാണി കഴിച്ച് വയര്‍ നിറച്ചശേഷമാണ് തുടര്‍ന്നുള്ള നിരാഹാര സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കാളികളായത്. ഇതിനിടയില്‍ അടുത്തുളള ബിവറേജസ് ഔട്ട്ലെറ്റില്‍നിന്നും പ്രവര്‍ത്തകര്‍ മദ്യം കഴിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top