മെഗാ എഐ വെര്‍ച്വല്‍ സമ്മിറ്റ്: ഉദ്ഘാടനം ഇന്ന്

കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയവും നിതി ആയോഗും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന മെഗാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെര്‍ച്വല്‍ സമ്മിറ്റ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെസ്‌പോണ്‍സിബ്ള്‍ എഐ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് 2020 (Responsible AI for Social Empowerment 2020) അഥവാ റെയ്‌സ് 2020 എന്നാണ് ഉച്ചകോടിക്ക് പേരിട്ടിരിക്കുന്നത്.

ഒമ്പതാം തിയതിയായിരിക്കും ഇത് അവസാനിക്കുക. ഉച്ചകോടിയില്‍ ആഗോള തലത്തിലുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യും. എല്ലാവര്‍ക്കും വികസനം എന്ന സ്വപ്‌നമടക്കമുള്ള കാര്യങ്ങളായിരിക്കും ചര്‍ച്ചയ്ക്കു വരിക.

Top