‘എഐ ക്യാമറ അഴിമതിയില്‍ അന്വേഷണം വേണം’: ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കും. നിയമപരമായ നടപടി പൂര്‍ത്തിയാക്കുന്നതിനാലാണ് ഹര്‍ജി വൈകിയതെന്നും ചെന്നിത്തല പറഞ്ഞു. വി.ഡി.സതീശനും ചെന്നിത്തലയും സംയുക്തമായാകും ഹര്‍ജി നല്‍കുക.

Top